Kerala

കെഎന്‍ പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്‍മ്മയ്ക്കും വിശിഷ്ടാംഗത്വം; വിജെ ജയിംസിനും അയ്മനം ജോണിനും സാഹിത്യ അക്കാദമി പുരസ്‌കാരം

പഴവിള രമേശന്‍, എംപി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെ ജി പൗലോസ്, കെ അജിത, സിഎല്‍ ജോസ് എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം

Author : സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: 2017ലെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോ.കെഎന്‍ പണിക്കരും ആറ്റൂര്‍ രവിവര്‍മ്മയും അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അര്‍ഹരായി. അന്‍പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

പഴവിള രമേശന്‍, എംപി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെ ജി പൗലോസ്, കെ അജിത, സിഎല്‍ ജോസ് എന്നിവര്‍ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. 

കവിതയ്ക്കുള്ള പുരസ്‌കാരം വീരാന്‍കുട്ടിയുടെ മിണ്ടാപ്രാണി എന്ന പുസ്തകത്തിനാണ്. നോവല്‍- വിജെ ജയിംസിന്റെ നിരീശ്വരന്‍, ചെറുകഥയ്ക്കുള്ള പുരസ്‌കാരം അയ്മനം ജോണിന്റെ ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം,എ നാടകം എസ് വേണുഗോപാലന്‍ നായരുടെ സ്വദേശിഭിമാനി, സാഹിത്യവിമര്‍ശനം കല്‍പ്പറ്റ നാരായണന്റെ കവിതയുടെ ജീവചരിത്രം, വൈജ്ഞാനിക സാഹിത്യം എന്‍ജെകെ നായരുടെ നദീവിജ്ഞാനീയം, ജീവചരിത്രം ജയചന്ദ്രന്‍ മൊകേരിയുടെ തക്കിജ്ജ, യാത്രാവിവരണം സിവി ബാലകൃഷ്ണന്റെ ഏതേതോ സരണികളില്‍, വിവര്‍ത്തനം പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു, ബാലസാഹിത്യം വിആര്‍ സുധീഷിന്റെ കുറുക്കന്‍മാഷിന്റെ സ്‌കൂള്‍, ഹാസസാഹിത്യം ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ എഴുത്തനുകരണം അനുരണനങ്ങളും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT