Kerala

കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വീസ് ഇന്നു മുതല്‍ 

എല്ലാ ദിവസവുമുളള സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് -  എല്ലാ ബസുകളും സൂപ്പര്‍ ഡീലക്‌സായി രിക്കും - സൂപ്പര്‍ ഡീലക്‌സിന്റെ ചാര്‍ജാണ് മിന്നല്‍ സര്‍വീസിന് ഈടാക്കുക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സര്‍വീസിന്റെ ഫഌഗ് ഓഫ് ബുധനാഴ്ച ആരംഭിക്കും.  തിരുവനന്തപുരത്തു നിന്നും കട്ടപ്പന, കാസര്‍കോഡ്, സുല്‍ത്താന്‍ ബത്തേരി, പാലക്കാട്, മൂന്നാര്‍, മാനന്തവാടി, കോട്ടയം വഴി പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും.  പാലക്കാട് മംഗലാപുരം, പാലക്കാട്കുമളി റൂട്ടിലും മിന്നല്‍ സര്‍വീസുണ്ട്.  

എല്ലാ ദിവസവുമുളള സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  എല്ലാ ബസുകളും സൂപ്പര്‍ ഡീലക്‌സായി രിക്കും.  സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ച് നിശ്ചിത  സമയത്തിനുളളില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന വിധത്തിലാണ് ബസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.  സൂപ്പര്‍ ഡീലക്‌സിന്റെ ചാര്‍ജാണ് മിന്നല്‍ സര്‍വീസിന് ഈടാക്കുക. 

ഏഴുമണിക്കൂര്‍ 20 മിനിറ്റുകൊണ്ട് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക്് എത്താന്‍ എടുക്കുന്ന സമയം. കോട്ടയത്തേക്ക് മൂന്നു മണിക്കൂറും മൂവാറ്റുപുഴയിലേക്ക് അഞ്ചുമണിക്കൂറും  മതിയാകും. 41 സീറ്റുകളുള്ള ബസിന് ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് മാത്രമാകും ഉണ്ടാകുക. തിരുവനന്തപുരത്തുനിന്നു മാത്രം അഞ്ച് സര്‍വീസുകളാണ് ഉണ്ടാവുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT