ചിത്രം: ഫെയ്‌സ്ബുക്ക്‌ 
Kerala

കെപിസിസി അധ്യക്ഷനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി; വി ഡി സതീശനുമായി കൂടിക്കാഴ്ച 

അധ്യക്ഷനെ എഐസിസി തീരുമാനിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഉമ്മന്‍ചാണ്ടി.അധ്യക്ഷനെ എഐസിസി തീരുമാനിക്കും. പുതിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. വി ഡി സതീശന്‍ തിരുവനന്തപുരത്തെ ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ കാര്യങ്ങള്‍ പരിശോധിച്ച് തിരുത്തി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ഉമ്മന്‍ചണ്ടി പറഞ്ഞു. യുഡിഎഫ് എല്ലാവരുടെയും സഹകരണത്തോടെ പ്രവര്‍ത്തിക്കും.

നേരത്തെ, കെപിസിസി പുനഃസംഘടന തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും തലമുറമാറ്റം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് കൂടിയാലോചനയ്ക്ക് ശേഷമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. 

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പുതുമുഖം വന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനത്തും മാറ്റം വേണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായം ശക്തമാണ്. കെ സുധാകരനെ അധ്യക്ഷനാക്കണമന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം