Kerala

കെപിസിസി പുനഃസംഘടന ഉടന്‍; ഭാരവാഹികളുടെ എണ്ണം കുറയ്ക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃസംഘടന നടത്താന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതി  യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃസംഘടന നടത്താന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതി  യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പുനഃസംഘടന നടത്തുകയാണ് ലക്ഷ്യമിടുന്നത്. 

 നേതാക്കന്‍മാരുടെ എണ്ണം പുനഃസംഘടനയോടെ കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുള്ളൂ.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം നിലവില്‍ ദുര്‍ബലമാണെന്നും ഇത് പരിഹരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഒരുങ്ങേണ്ടതെന്നും ഹൈക്കമാന്‍ഡ് നേരത്തെ നേതാക്കളെ അറിയിച്ചിരുന്നു. ഇതോടെയാണ് അഴിച്ചുപണി നടത്താന്‍ മുല്ലപ്പള്ളിക്ക് ഹൈക്കമാന്‍ഡ് അധികാരം നല്‍കിയത്. 

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രചാരണം ശക്തമാക്കാനും കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനമായി. പദയാത്രകള്‍ക്ക് പുറമേ വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്താനും ധാരണയായിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം, സിഎസ് സുജാത വീട്ടിലെത്തി കണ്ടു; പെരുമ്പളം പാലം ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായി ക്ഷണം

ജാസ്ലിയ വാഹനം ഇടിച്ചു മരിച്ച കേസ്: പ്രതി ഡോ. സിറിയക് പി ജോര്‍ജ് പിടിയില്‍

പാലക്കാട് - പൊള്ളാച്ചി റൂട്ടില്‍ പുതിയ മെമു വരുന്നു; ട്രെയിൻ അനുവദിച്ചതായി കേന്ദ്ര മന്ത്രി

'ഞാന്‍ പറയും ആരു ഭരിക്കണമെന്ന്, വെനസ്വേലയില്‍ കണ്ടില്ലേ?'; ഇറാന്‍റെ 'പരമോന്നത നേതാവി'നെ തള്ളി ട്രംപ്

Explainer|കപ്പല്‍ മുക്കുന്നത് യുദ്ധത്തില്‍ അനുവദനീയമോ, കടല്‍ യുദ്ധത്തിന്‍റെ നിയമങ്ങള്‍ എന്തൊക്കെ?

SCROLL FOR NEXT