Kerala

കെവിന്റെ മൃതദേഹത്തില്‍ 15 മുറിവുകള്‍, മരണകാരണം മുറിവുകളല്ലെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം

മരണ കാരണം സംബന്ധിച്ച കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി കെവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയത് പതിനഞ്ചു മുറിവുകള്‍. എന്നാല്‍ ഈ മുറിവുകള്‍ മരണകാരണമല്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിലും മാത്രമേ മരണ  കാരണം വ്യക്തമാവൂ.

ചെറും വലുതുമായ പതിനഞ്ചു മുറിവുകളാണ് കെവിന്റെ മൃതദേഹത്തില്‍ കണ്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവ പക്ഷേ, മരണകാരണമാവാന്‍ മാത്രം ഗുരുതരമല്ലെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയില്‍ ആയിരുന്നു. മരണ കാരണം സംബന്ധിച്ച കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി കെവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നതിനിടെ രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്‍പില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് മെഡിക്കല്‍ കോളജില്‍ എത്തിയ വിവിധ സംഘടനകളുടെ പ്രതിഷേധക്കാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ച് സംഘര്‍ഷത്തിന് അയവു വരുത്തി. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കെവിന്റെ വീട്ടിലേക്ക് ജനം ഒഴുകുകയാണ്. വൈകീട്ട് മൂന്നു മണിക്കാണ് സംസ്‌കാരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അലംകൃത വളര്‍ന്നപ്പോള്‍ പൃഥ്വി ഒരുപാട് മാറി; നിനക്ക് ഇച്ചിരി ജാഡയുണ്ടെന്ന് ശാസിക്കുമായിരുന്നു: മല്ലിക സുകുമാരന്‍

CCRAS JRF Recruitment 2026: ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 20 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്‌‍ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!