Kerala

കേന്ദ്ര ഏജന്‍സികള്‍ മോദിയുടെ കര്‍സേവകരായി ചുരുങ്ങി; മുഖ്യമന്ത്രിയെ ഒരു പ്രതിപ്പട്ടികയിലും ഉള്‍പ്പെടുത്താന്‍ കഴിയില്ല: എ വിജയരാഘവന്‍

സാക്ഷികളും കള്ള സാക്ഷികളും ഉണ്ടായാലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു കുറ്റവും കണ്ടെത്താന്‍ കഴിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മോദിയുടെ കര്‍സേവകരായി ചുരുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫിന്റെ വികസന സംരക്ഷണ ദിനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വികസനം ഉണ്ടാവുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. സര്‍ക്കാരിനെതിരെ കളവുകള്‍ എഴുതുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അട്ടിമറി സമരത്തില്‍ ബിജെപിയും കൊണ്‍ഗ്രസും കൈകോര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു. 

സിഎജി ഭരണഘടനാ ലംഘനം നടത്തി. റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തു. കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിക്ക് കീഴടങ്ങി, മത മൗലിക വാദികളുമായി കൂട്ടുചേരുന്നു. ഇതെല്ലാം ജനം കാണുന്നുണ്ട്. 

കിഫ്ബി പുതുമണവാട്ടിയല്ല. പിണറായി വിജയനെ ഒരു പ്രതിപ്പട്ടികയിലും ഉള്‍പ്പെടുത്താന്‍ കഴിയില്ല. സാക്ഷികളും കള്ള സാക്ഷികളും ഉണ്ടായാലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു കുറ്റവും കണ്ടെത്താന്‍ കഴിയില്ല. മോദിയുടെ രീതിശാസ്ത്രമല്ല ഇവിടെയെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!