Kerala

കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജിലൊരു നാടന്‍ വിഭവം; ഇത് അവിയലാണോ സാലഡാണോ എന്ന് ട്രോളന്‍മാര്‍ 

കേരളത്തിലെ ഒരു നാടന്‍ വിഭവം എന്ന് പറഞ്ഞാണ് അവിയലിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച അവിയലിന്റെ ചിത്രമാണ് വ്യാപകമായി ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. കേരളത്തിലെ ഒരു നാടന്‍ വിഭവം എന്ന് പറഞ്ഞാണ് അവിയലിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പങ്കുവച്ച ചിത്രത്തില്‍ പച്ചക്കറികള്‍ വേവിക്കാത്ത രീതിയില്‍ കാണപ്പെട്ടതാണ് ട്രോളുകള്‍ വഴിവച്ചത്. 

ഇത് അവയിലാണോ സാലഡാണോ എന്നാണ് ആളുകളുടെ സംശയം. ട്വീറ്റിന് ലഭിച്ച കമന്റുകളില്‍ തൊണ്ണൂറ് ശതമാനവും ഈ കാര്യം ചൂണ്ടികാട്ടിയുള്ളതാണ്. അവിയല്‍ എന്ന് പറഞ്ഞത് നന്നായി അല്ലായിരുന്നെങ്കില്‍ മനസിലാകില്ലായിരുന്നു എന്ന തരത്തിലുള്ള കമന്റുകളും നിരവധിയാണ്. 

ഈ അവിയല്‍ ഉണ്ടാക്കിയെന്ന് കാണിച്ച് ഏത് കുടുംബ കോടതിയില്‍ പോയാലും വിവാഹമോചനം ലഭിക്കുമെന്നായിരുന്നു എഴുത്തുകാരന്‍ എന്‍ എസ് മാധവന്റെ പ്രതികരണം. ട്വീറ്റ് ട്രോളര്‍മാരുടെ പിടിയില്‍ പെട്ടതോടെ പേജില്‍ വ്യത്യസ്ത തരം അവിയലുകളുടെ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍