Kerala

കേരള വര്‍മ്മ കോളജിലെ സംഘര്‍ഷം; 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ്

കേരള വര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദിച്ച ഇരുപത് എസ്എഫ്‌ഐക്കാക്ക് എതിരെ പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: കേരള വര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദിച്ച ഇരുപത് എസ്എഫ്‌ഐക്കാക്ക് എതിരെ പൊലീസ് കേസെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍ നടത്തിയ എബിവിപി പ്രവര്‍ത്തകരെയാണ് മര്‍ദിച്ചത്.  രണ്ട് പേരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ക്യാംപസില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് എബിവിപി പ്രവര്‍ത്തകര്‍ ക്യാംപസില്‍ സംവാദം സംഘടിപ്പിച്ചിരുന്നു. ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രതീകാത്മകമായി ക്യാംപസിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ  എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ സംഘര്‍ഷം.

എബിവിപി പ്രവര്‍ത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മര്‍ദ്ദനത്തിന് പിന്നാലെ എവിബിപി പ്രവര്‍ത്തകര്‍ ക്യാംപസില്‍ പ്രതിഷേധ പ്രവര്‍ത്തനം നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT