Kerala

കേരളത്തിലെ ആദ്യ സ്വകാര്യ ലോ ഫ്ലോർ ബസ് സർവ്വീസ് തുടങ്ങി; നിരക്കിൽ വ്യത്യാസമില്ല 

നോൺ എസി വിഭാഗത്തിലുള്ള ലോ ഫ്ലോർ ബസാണ് സർവ്വീസിന് ഇറക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യ സ്വകാര്യ ലോ ഫ്ലോർ ബസ് സർവ്വീസ് തുടങ്ങി. കോഴിക്കോട്-വയനാട് മേഖലയിലെ മാനാഞ്ചിറ – വെള്ളിമാടുകുന്ന് – മൂഴിക്കൽ റൂട്ടിലാണ് സർവ്വീസ്. സ്വകാര്യ ബസ് ഓപ്പറേറ്റർ ഗ്രൂപ്പായ ജയന്തി ജനതയാണ് ലോഫ്ലാർ സർവ്വീസിന് തുടക്കംകുറിച്ചിരിക്കുന്നത്. 

നോൺ എസി വിഭാഗത്തിലുള്ള ലോ ഫ്ലോർ ബസാണ് സർവ്വീസിന് ഇറക്കിയിരിക്കുന്നത്. അശോക് ലെയ്‌ലാൻഡ് കേരള ഏരിയ മാനേജർ അംജിത് ഗംഗാധരൻ ബസിന്റെ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഓ‍ര്‍ഡിനറി ബസുകളുടെ അതേ നിരക്കിലാണ് ലോഫ്ലോ‍ര്‍ ബസിലും യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ജയന്തി ജനതയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലേക്ക് പരശുറാം എന്ന പേരിൽ സർവ്വീസ് നടത്തിയിരുന്നു. കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ ആരംഭിച്ചതോടെയാണ് ഈ സർവ്വീസ് അവസാനിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം