Kerala

കേരളത്തിലെ നേട്ടം രാഹുല്‍ ഇഫക്ട്, മത്സരിച്ചതിന് നന്ദി ; കോണ്‍ഗ്രസ് അധ്യക്ഷന് പൂര്‍ണ പിന്തുണയെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍

നേതാവെന്ന നിലയില്‍ സ്നേഹത്തിന്റെയും അം​ഗീകരിക്കലിന്റെയും സന്ദേശം താങ്കൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നതിൽ അഭിമാനിക്കുന്നുവെന്നും കത്തിൽ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്



 മലപ്പുറം : രാജ്യത്തിന്റെ  ആത്മാവിനെ തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്ക് പിന്തുണയെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ​ഹൈദരലി തങ്ങൾ. രാഹുൽ ​ഗാന്ധിക്ക് എന്ന പേരിൽ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പിലാണ്  അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയത്.

വയനാട്ടിൽ നിന്ന് മത്സരിച്ചതിൽ നന്ദി. രണ്ട് പാര്‍ട്ടികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലുമുള്ള ബന്ധം ദൃഢമാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള അവസരമായിരുന്നു ഞങ്ങള്‍ക്കത്. യുഡിഎഫ് സംസ്ഥാനത്ത് നേടിയ മിന്നുന്ന ജയം രാഹുൽ ഇഫക്ടാണെന്നും അദ്ദേഹം കുറിച്ചു. വയനാടിലെ ചരിത്രവിജയം നിങ്ങളുടെ നേതൃപാടവത്തോടുള്ള സ്‌നേഹവും ആദരവും ബഹുമാനവുമാണ് കാണിക്കുന്നത്​. ഒരു നേതാവെന്ന നിലയില്‍ സ്നേഹത്തിന്റെയും അം​ഗീകരിക്കലിന്റെയും സന്ദേശം താങ്കൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നതിൽ അഭിമാനിക്കുന്നുവെന്നും കത്തിൽ പറയുന്നു. 

എല്ലാ ഗുരുക്കന്മാരുടെയും പ്രവാചകന്മാരുടെയും ജീവിതംതന്നെ സത്യത്തിനും നീതിന്യായത്തിനും വേണ്ടിയുള്ള പോരാട്ടവും പരീക്ഷണവുമായിരുന്നു. എന്തെല്ലാമായാലും നിലനില്‍ക്കുന്നത് സത്യവും നീതിയുമായിരിക്കും. ​ ടാഗോര്‍ വിഭാവനം ചെയ്ത ഭയമില്ലാത്ത മനസ്സും തല ഉയര്‍ത്തിയുമുള്ള ഇന്ത്യയെ പടുത്തുയര്‍ത്താന്‍ താങ്കളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അതിയായി താത്പര്യപ്പെടുന്നുവെന്നും തങ്ങൾ കത്തിൽ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21