Kerala

കേരളത്തില്‍ എല്‍ഡിഎഫിനു മേല്‍ക്കൈ; 14 സീറ്റു വരെ നേടുമെന്ന് ദ ഹിന്ദു സര്‍വെ 

കേരളത്തില്‍ എല്‍ഡിഎഫിനു മേല്‍ക്കൈ; 14 സീറ്റു വരെ നേടുമെന്ന് ദ ഹിന്ദു സര്‍വെ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് മേല്‍ക്കൈയെന്ന് ദി ഹിന്ദു സര്‍വെ ഫലം. ആറു മുതല്‍ പതിനാലു വരെ സീറ്റുകള്‍ എല്‍ഡിഎഫിനു ലഭിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്.

എല്‍ഡിഎഫിന് 38 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നാണ് ഹിന്ദുവും ലോക്‌നീതിയും സിഎസ്ഡിഎസും ചേര്‍ന്നു നടത്തിയ സര്‍വെ പറയുന്നത്. 34 ശതമാനം വോട്ടാണ് യുഡിഎഫിനു പ്രതീക്ഷിക്കുന്നത്. എന്‍ഡിഎയുടെ വോട്ടുവിഹിതം പതിനെട്ടു ശതമാനമായിരിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു.

എന്‍ഡിഎയുടെ സീറ്റു സാധ്യത പൂജ്യം മുതല്‍ രണ്ടു വരെയാണ്. യുഡിഎഫ് അഞ്ചു മുതല്‍ പതിമൂന്നുസീറ്റു വരെ നേടാം. എല്‍ഡിഎഫിന് ആറു മുതല്‍ പതിനാലു സീറ്റില്‍ വരെ ജയസാധ്യതയുണ്ടെന്ന് സര്‍വെ പറയുന്നു. 

ദേശീയതലത്തില്‍ എന്‍ഡിഎയ്ക്കു മേല്‍ക്കൈ ഉണ്ടെങ്കിലു ഭൂരിപക്ഷത്തില്‍ എത്തുമന്ന് ഉറപ്പിക്കാനാവില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 336 സീറ്റു നേടിയ എന്‍ഡിഎ ഇക്കുറി 263 മുതല്‍ 283 വരെ സീറ്റില്‍ ഒതുങ്ങും. യുപിഎ 115 മുതല്‍ 135 വരെ സീറ്റു നേടുമെന്നും പ്രവചനമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT