Kerala

കേരളത്തില്‍ കോണ്‍ഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചോ?; മുല്ലപ്പള്ളിക്ക് ബേബിയുടെ മറുപടി

സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട തരത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ക്ഷീണിച്ചോ - കേരളത്തിലായാലും ബംഗാളിലായാലും കോണ്‍ഗ്രസുമായി ഒരുസഖ്യവും ഉണ്ടാവില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മുമായി സഹകരിക്കാമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി സിപിഎം നേതാവ് എംഎ ബേബി. സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട തരത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ക്ഷീണിച്ചോയെന്ന് ബേബി പരിഹസിച്ചു. കേരളത്തിലായാലും ബംഗാളിലായാലും കോണ്‍ഗ്രസുമായി ഒരുസഖ്യവും ഉണ്ടാവില്ല. കോണ്‍ഗ്രസ് നയങ്ങളെ കൂടി എതിര്‍ക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും പിബി അംഗം ബേബി പറഞ്ഞു.

ബംഗാളില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ ധാരണയായതിന് പിന്നാലെയാണ് കേരളത്തിലും സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുമുന്‍പ് സി.പി.എം. അക്രമരാഷ്ട്രീയം കൈവെടിയണമെന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കനത്ത ചൂട് അപകട കാരണമല്ല', പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

വേനലാണ്, കൊടും ചൂടില്‍ നായ്ക്കള്‍ക്ക് വേണം പ്രത്യേക കരുതല്‍

നൃത്തച്ചുവടുകൾ നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്നതെങ്ങനെ? എന്താണ് ഡാൻസ് സൈക്കോളജി?

മാലിന്യത്തില്‍ നിന്നും കിട്ടിയ സ്വര്‍ണക്കമ്മലുകള്‍ തിരിച്ചു നല്‍കി ഹരിത കര്‍മസേനാംഗങ്ങള്‍; അഭിമാനമായി വസന്തയും അനിതയും

മത്സരത്തിന്റെ ആവേശത്തില്‍ ബെറ്റ് വെച്ചു, ആഭ്യന്തരമന്ത്രി 'പെട്ടു'; കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം

SCROLL FOR NEXT