Kerala

കേരളത്തില്‍ യുഡിഫ് തരംഗമെന്ന് ടൈംസ് നൗ അഭിപ്രായ സര്‍വെ; എല്‍ഡിഎഫ് 2; എന്‍ഡിഎ 1

കേരളത്തില്‍ പതിനേഴ് സീറ്റുകള്‍ യുഡിഎഫ് നേടും - എല്‍ഡിഎഫ് രണ്ട് സീറ്റിലൊതുങ്ങും - ബിജെപി ഒരു സീറ്റില്‍ വിജയിക്കുമെന്ന് ടൈംസ് നൗ വിഎംആര്‍ അഭിപ്രായ സര്‍വെ 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ടൈംസ് നൗ- വിഎംആര്‍ അഭിപ്രായ സര്‍വെ. കേരളത്തില്‍ 17 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് സര്‍വെ പറയുന്നത്. എല്‍ഡിഎഫ് രണ്ട് സീറ്റിലൊതുങ്ങുമ്പോള്‍ എന്‍ഡിഎ ഒരു സീറ്റ് നേടുമെന്ന് സര്‍വെ പറയുന്നു.

കഴിഞ്ഞ തെരഞ്ഞടുപ്പിനേക്കാള്‍ യുഡിഎഫിന് 4.99 ശതമാനം വോട്ട് വിഹിതം വര്‍ധിക്കും. 2014ല്‍ 41.98 ശതമാനമായിരുന്നു വോട്ട് വിഹിതം. അത് 46.97 ശതമാനമായി വര്‍ധിക്കും. എല്‍ഡിഎഫിന് വോട്ടിംഗ് ശതമാനത്തില്‍ 12.01 ശതമാനം ഇടിവുണ്ടാകും. 2014ല്‍ എല്‍ഡിഎഫ് 40.12 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് നേടിയിരുന്നു. 2014ലേക്കാള്‍ 10.57 ശതമാനം വോട്ടുകള്‍ നേടിയ ബിജെപി 20. 85 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വെ പറയുന്നു.

2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫ് 12 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് എട്ട് സീറ്റുകളായിരുന്നു. എന്‍ഡിഎയ്ക്ക സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

SCROLL FOR NEXT