Kerala

കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യമില്ല; മെഡിക്കല്‍ കോഴയില്‍ നിന്നും സിപിഎം ബിജെപിയെ രക്ഷിച്ചെന്നും ചെന്നിത്തല

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആര്‍എസ്എസിന്റെ ആവശ്യം മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള പ്രചാരവേലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആര്‍എസ്എസിന്റെ ആവശ്യം മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള പ്രചാരവേലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനെതിരായി ആര്‍എസ്എസ് നടത്തുന്ന ആക്രമം കേന്ദ്രഭരണത്തിന്റെ ഹുങ്കിലാണെന്നും കേരളത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നതില്‍ ആര്‍എസ്എസ് ഒട്ടും പിന്നിലല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനഭരണത്തിന്റെ തണലിലാണ് സിപിഎം ആക്രമം നടത്തുന്നത്. രണ്ട് കൂട്ടരും വിചാരിച്ചാല്‍ ആക്രമം ഉടന്‍ അവസാനിക്കും. രണ്ട് കൂട്ടര്‍ക്കും ആക്രമം അത്യാവശ്യമായിരിക്കുകയാണ്. ഒരുകൂട്ടര്‍ക്ക് കോഴ വിവാദത്തില്‍ നിന്നും രക്ഷപ്പെടാനും മറ്റുള്ളവര്‍ക്ക് ഭരണപരാജയം മറികടക്കാനുമാണ്. സിപിഎം നടത്തിയ ആക്രമം ബിജെപിയെ അവരകപ്പെട്ട നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യമില്ലെന്നും ആര്‍എസ്എസ് നടത്തുന്ന പ്രചാരണം വിനോദസഞ്ചാരകേന്ദ്രമായ കേരളത്തെ ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരുമില്ലാതിരുന്ന കാലത്ത് സഭയ്ക്ക് വേണ്ടി സംസാരിച്ചത് പിസി ജോര്‍ജ്, എഫ്‌സിആര്‍എ കൊണ്ടുവന്നത് യുപിഎ സര്‍ക്കാര്‍'; ഷോണ്‍ ജോര്‍ജ്

കായിക പഠനത്തിൽ ബിരുദാനന്തരബിരുദം നേടാം, സംസ്കൃത സർവകലാശാലയിൽ എംപിഇഎസ് കോഴ്സിന് ഏപ്രിൽ 22 വരെ അപേക്ഷിക്കാം

പോളിങ് 79.63%, ശബരിമല സ്വര്‍ണ്ണക്കൊള്ള; എല്ലാ പ്രതികളും പുറത്ത്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഫുട്‌ബോള്‍ ടീം ബസ് തടഞ്ഞ് മോഷ്ടാക്കള്‍ തുരുതുരെ വെടിവച്ചു; ഘാനയില്‍ യുവ താരത്തിനു ദാരുണാന്ത്യം, ഞെട്ടല്‍

ജോലിക്കാരെ നല്‍കാമെന്ന് വാഗ്ദാനം; വാട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT