Kerala

'കേരളത്തിൽ ജോലി കിട്ടില്ല', പ്രധാനമന്ത്രിയെ കാണാൻ യുവതി ട്രെയിൻ കയറി; വിജയവാഡയിൽ കണ്ടെത്തി

കേ​ര​ള​ത്തി​ൽ​ ​ത​നി​ക്ക് ​ജോ​ലി​ ​കി​ട്ടു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ ​അ​സ്ത​മി​ച്ച​തോ​ടെ​യാ​ണ് ​വീ​ടു​വി​ട്ടി​റ​ങ്ങി​യ​തെ​ന്നാണ് ​യു​വ​തി​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ജോലി ലഭിക്കാൻ വേണ്ടി പ്രധാനമന്ത്രിയെ കാണാൻ ഇറങ്ങിത്തിരിച്ച യുവതിയെ കണ്ടെത്തി. തിരുവനന്തപുരം അ​ഞ്ചു​തെ​ങ്ങ് ​നെ​ടു​ങ്ങ​ണ്ട സ്വദേശിയായ മുപ്പത്തിമൂന്നു കാരിയെ വി​ജ​യ​വാ​ഡ​ ​റെ​യി​ൽ​വേ​സ്റ്റേ​ഷ​നിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. എംഎ, ബിഎഡ് ബിരുദധാരിയായ അ​ജി​ത രണ്ട് ദിവസം മുൻപാണ് ആരോടും പറയാതെ വീടുവിട്ടത്. 

കേ​ര​ള​ത്തി​ൽ​ ​ത​നി​ക്ക് ​ജോ​ലി​ ​കി​ട്ടു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ ​അ​സ്ത​മി​ച്ച​തോ​ടെ​യാ​ണ് ​വീ​ടു​വി​ട്ടി​റ​ങ്ങി​യ​തെ​ന്നാണ് ​യു​വ​തി​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞത്. ഇവരെ ഇന്ന് നാട്ടിലെത്തിക്കും. പാ​വ​പ്പെ​ട്ട​ ​കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​ ​അ​ജി​ത വിവാഹമോചിതയാണ്. ​കൂ​ലി​പ്പ​ണി​ക്കാ​രാ​യ​ ​മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കഴിയുന്ന ഇവർ വീ​ടു​ക​ളി​ൽ​ ​ട്യൂ​ഷ​നെ​ടു​ത്താ​ണ് ​കു​ടും​ബം​ ​പു​ല​ർ​ത്തി​യി​രു​ന്ന​ത്.​ ​

പ​ല​ത​വ​ണ​ ​പിഎ​സ്സി ​ ​പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഇ​ടം​ ​നേ​ടാ​ത്ത​തി​ന്റെ​ ​മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​ ​യു​വ​തി​യെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​ര​ണ്ട് ​ദി​വ​സം​ ​മു​ൻ​പ് ​ആ​രോ​ടും​ ​പ​റ​യാ​തെ​ ​യു​വ​തി​ ​വീ​ടു​വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മാ​താ​പി​താ​ക്ക​ൾ​ ​യു​വ​തി​യെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ട്ടി​ ​അ​ഞ്ചു​തെ​ങ്ങ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വ​ർ​ക്ക​ല​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​യു​വ​തി​ ​ന്യൂ​ഡ​ൽ​ഹി​ക്ക് ​ടി​ക്ക​റ്റ് ​എ​ടു​ത്ത​താ​യി​ ​ക​ണ്ടെ​ത്തി.​ ​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ ​ക​ണ്ടെ​ത്തി​യ​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT