Kerala

കൈവെട്ടുമെന്ന് ഭീഷണി: കെപി രാമനുണ്ണിക്ക് പോലീസ് സംരക്ഷണം നല്‍കും

കൈവെട്ടുമെന്ന് ഭീഷണിക്കത്ത് ലഭിച്ച എഴുത്തുകാരന്‍ കെപി രാമനുണ്ണിക്ക് പോലീസ് സംരക്ഷണം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറുമാസത്തിനുള്ളില്‍ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ ജോസഫിന്റേത് പോലെ കൈവെട്ടുമെന്ന് ഭീഷണിക്കത്ത് ലഭിച്ച എഴുത്തുകാരന്‍ കെപി രാമനുണ്ണിക്ക് പോലീസ് സംരക്ഷണം നല്‍കും. ആറ് മാസത്തിനകം മുസ്ലീം മതം സ്വീകിരച്ചില്ലെങ്കില്‍ ജോസഫിനെ പോലെ താങ്കളുടെ കൈയും കാലും മുറിച്ചുമാറ്റുമെന്നുമാണ് കത്തിലെ ഭീഷണി.

എന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാലും എഴുത്തു നിര്‍ത്തില്ലെന്നാണ് എഴുത്തുകാരന്‍ പ്രതികരിച്ചത്. ഭീഷണി വന്നപ്പോള്‍ മുന്‍കാലത്ത് പലരും എഴുത്ത് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ എഴുത്തില്‍ നിന്ന് ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമം പത്രത്തില്‍ ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി എന്ന പേരില്‍ കെപി രാമനുണ്ണിയുടെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. ലേഖനത്തില്‍ ചരിത്രപരമായി ഹിന്ദുക്കള്‍ മുസ്ലീമിന്റെയും മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെയും ശത്രുക്കളല്ലെന്നും അതിന് ചരിത്രപരമായും അല്ലാതെയും അടിസ്ഥാനമില്ലെന്നും, പരസ്പരം ശത്രുക്കളാക്കിയത് ബ്രിട്ടീഷുകാരാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും ലേഖനത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വന്നത്.

എന്നാല്‍ ഈ ലേഖനം മുസ്ലീങ്ങളെ വഴി തെറ്റിക്കുകയാണെന്നും രണ്ട് മതങ്ങളെയും ഒരു നുകത്തില്‍ കെട്ടാന്‍ ആവില്ലെന്നുമാണ് കത്തില്‍ പറയുന്നുത്. ഈ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് എഴുത്തുകാര്‍ക്കെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT