Kerala

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

അടിയന്തിരമായി പാളം വൃത്തിയാക്കി വഴിയില്‍ കുടുങ്ങി കിടക്കുന്ന ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: കൊങ്കണ്‍ പാതയില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മംഗളൂരു നഗരത്തിനു സമീപം പടീല്‍കുലശേഖര റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ആണ് സംഭവം. ഇതോടെ ഇതുവഴിയുള്ള തീവണ്ടി സര്‍വീസ് താളം തെറ്റി. ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.

മംഗളൂരുവില്‍ നിന്നു ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പര്‍ പാസഞ്ചര്‍, 22636 നമ്പര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവ മംഗളൂരു ജംങ്ഷനില്‍ എത്തിയ ശേഷം യാത്ര റദ്ദാക്കി തിരികെ വന്നു. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മല്‍സ്യഗന്ധ എക്‌സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. ഗോവ ഇന്റര്‍സിറ്റി എക്‌സ്പ്രസ്   റദ്ദാക്കി. 

അടിയന്തിരമായി പാളം വൃത്തിയാക്കി വഴിയില്‍ കുടുങ്ങി കിടക്കുന്ന ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. മണ്ണും ചെളിയും നീക്കലും അറ്റകുറ്റപ്പണിയും രാത്രിയോടെ പൂര്‍ത്തിയാക്കി തീവണ്ടി സര്‍വീസ് പുനരാരംഭിക്കാനാണു റെയില്‍വേയുടെ നീക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു