Kerala

ഷംനയോട് പണം ചോദിച്ചിട്ടില്ല, വീട്ടില്‍ പോയത് വിവാഹം ആലോചിച്ചെന്ന് പ്രതി ; കൊച്ചി ബ്ലാക്ക്‌മെയില്‍ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

കേസിലെ അഞ്ചാം പ്രതി അബ്ദുള്‍ സലാം എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. കേസിലെ അഞ്ചാം പ്രതി അബ്ദുള്‍ സലാം എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ നാലുപേര്‍ നേരത്തെ പിടിയിലായിരുന്നു.

ഷംനയെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. അതേസമയം സംഘത്തിനെതിരെ മൂന്നു പെണ്‍കുട്ടികള്‍ കൂടി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ട്.
ആകെ പത്തുപ്രതികള്‍ ഉള്ളതായാണ് മനസ്സാക്കുന്നതെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി അറിയിച്ചു.

ഷംനയുടെ വീട്ടില്‍ പോയത് വിവാഹം ആലോചിച്ചാണ്. അന്‍വറിന് വേണ്ടിയാണ് വിവാഹം ആലോചിച്ചത്. ആദ്യം അനുകൂലമായിരുന്ന ഷംനയുടെ കുടുംബം പിന്നീട് പിന്മാറുകയായിരുന്നു. ഷംനയോട് പണം ചോദിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നും പ്രതി അബ്ദുള്‍ സലാം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ബിസിനസ് സൗഹൃദമല്ലെന്ന വാദം തെറ്റ്, തൊഴിലാളി യൂണിയനുകളും മാറി: സിജെ ജോര്‍ജ്

എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ: അറസ്റ്റിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

ഡ്യൂട്ടിക്കിടെ പൊലീസ് ഇൻസ്പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

'മാലിന്യം വൈദ്യുതിയാകും'; സംസ്‌കരണത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കേരളം

മംഗളൂരു നഷ്ടമായതോടെ പാലക്കാട് ഡിവിഷൻ ശ്വാസംമുട്ടുന്നു: വികസനത്തിന് കാസർകോട് അതിർത്തിയിൽ പുതിയ റെയിൽവേ ടെർമിനൽ അനിവാര്യം