Kerala

കൊച്ചി മെട്രോ 17ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നിര്‍വഹിക്കും; ഉദ്ഘാടനത്തിന് മുന്‍പായി മോദി മെട്രോയില്‍ യാത്ര ചെയ്യും

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 17ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വിവരം സംബന്ധിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് കെഎംആര്‍എല്ലിന് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 17ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വിവരം സംബന്ധിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് കെഎംആര്‍എല്ലിന് കൈമാറി. ഉദ്ഘാടനത്തിന് മുന്‍പായി പ്രധാനമന്ത്രി വിശിഷ്ട വ്യക്തികള്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യും.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്രുു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വീസിനാണ് ജൂണ്‍ 17ന് തുടക്കം കുറിക്കുക. രണ്ടാം ഘട്ടം ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക.

മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെത്തുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധന ശക്തമാക്കി. കലൂര്‍ സ്‌റ്റേഡിയവും പരിസര പ്രദേശങ്ങളും എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വേദിയില്‍ നിന്നും പ്രധാനമന്ത്രി സഞ്ചരിക്കേണ്ട പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലേക്കും  പരിശോധനാ സംഘം യാത്ര ചെയ്തു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

SCROLL FOR NEXT