Kerala

കൊച്ചി മെട്രോ ജീവനക്കാര്‍ക്കും യൂണിയനായി; ഇടതു ചേര്‍ന്ന് ആദ്യ തൊഴിലാളി യൂണിയന്‍; പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്‍ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി ; കൊച്ചി മെട്രോയില്‍ ആദ്യ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് ഇടതു ആഭിമുഖ്യമുള്ള ആദ്യ തൊഴിലാളി യൂണിയന്‍ ആരംഭിച്ചിരിക്കുന്നത്. കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയന്‍ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

എക്‌സിക്യൂട്ടീവ് വിഭാഗത്തിലെയും എക്‌സിക്യൂട്ടീവ് ഇതര വിഭാഗത്തിലെയും കെഎംആര്‍എല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയാണ് സംഘടന രൂപീകരിച്ചിട്ടുള്ളത്. അസിസ്റ്റന്റ് മാനേജര്‍ മുതല്‍ മുകളിലേക്കുള്ള എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ നൂറ്റിയെഴുപത് പേരാണ് കൊച്ചി മെട്രോയിലുള്ളത്. ഈ വിഭാഗത്തില്‍ നിന്നും കുറച്ച് പേര്‍ മാത്രമേ യൂണിയനില്‍ അംഗങ്ങളായിട്ടുള്ളൂ. അതേസമയം 400 ജീവനക്കാരുള്ള നോണ്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ നിന്ന് 250 ലേറെ പേര്‍ യൂണിയനില്‍ ചേര്‍ന്നു. രാജ്യത്തെ മറ്റ് മെട്രോ യൂണിയനുകളുടെ ചുവടുപിടിച്ചാണ് യൂണിയന്‍ ആരംഭിച്ചത്. 

യൂണിയനെന്നാല്‍ കൊടി പിടിച്ച് സമരം ചെയ്ത് സ്ഥാപനത്തെ പൂട്ടാനുള്ള ഒന്നാണെന്ന ചിന്ത മാറണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള യൂണിയന്റെ ലോഗോ പ്രകാശനം ചെയ്തു. സ്‌റ്റേഷന്‍ കണ്‍ട്രോളര്‍ ജെ ജയലാലാണ് യൂണിയന്‍ പ്രസിഡന്റ്. സ്‌റ്റേഷന്‍ എഞ്ചിനീയര്‍ എം എം സിബിയാണ് സെക്രട്ടറി. യൂണിയന്‍ വരുന്നതോടെ ഹര്‍ത്താല്‍ ദിവസങ്ങളില്‍ മെട്രോ പ്രവര്‍ത്തനം നിലയ്ക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് നേതാക്കള്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT