Kerala

കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഒപ്പം; 20 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു

കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി  പ്രഖ്യാപിച്ചിരുന്ന നിരക്കിളവ് വരുംദിവസങ്ങളിലും യാത്രക്കാര്‍ക്ക് ഭാഗികമായി ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി  പ്രഖ്യാപിച്ചിരുന്ന നിരക്കിളവ് വരുംദിവസങ്ങളിലും യാത്രക്കാര്‍ക്ക് ഭാഗികമായി ലഭിക്കും. തൈക്കൂടം വരെയുളള സര്‍വീസ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ഈ മാസം 18 വരെ 50 ശതമാനം നിരക്കിളവാണ് യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ പ്രഖ്യാപിച്ചിരുന്നത്. ഈ ആനുകൂല്യം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ്, 19 മുതല്‍ ഈമാസം 30 വരെ 20 ശതമാനം നിരക്കിളവ് കെഎംആര്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യാത്രക്കാര്‍ക്ക് ഓണസമ്മാനമായാണ് 50 ശതമാനം നിരക്കിളവ് കൊച്ചി മെട്രോ പ്രഖ്യാപിച്ചത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റെക്കോര്‍ഡ് യാത്രക്കാരാണ് മെട്രോയില്‍ കയറിയത്. ഒരു ദിവസം യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുകയുണ്ടായി. യാത്രക്കാരെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് 20 ശതമാനം നിരക്കിളവ് വരും ദിവസങ്ങളില്‍ നല്‍കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!