Kerala

കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ പ്രചരിക്കുന്നത് കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്തയാളുടെ ഫോട്ടോ

കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം അങ്കമാലിക്കാരന്‍ എല്‍ദോയുടേത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം അങ്കമാലിക്കാരന്‍ എല്‍ദോയുടേത്. കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ കുടുംബത്തോടൊപ്പം സഞ്ചരിക്കുമ്പോള്‍ ക്ഷീണിതനായി മയങ്ങുന്ന ചിത്രമാണ് ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. 

ഒരാഴ്ച തികയുന്നതിനു മുന്‍പ് കൊച്ചി മെട്രോയില്‍ പാമ്പ്.. മുഴുവന്‍ മലയാളികള്‍ക്കും ചീത്തപ്പേരുണ്ടാക്കുന്ന ഇവനെയൊക്കെ എന്താ ചെയേണ്ടത് എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിക്കുന്നത്. തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രചരിക്കുന്നതിന്റെ ദുഖത്തിലാണ് എല്‍ദോയും കുടുംബവും. തന്റെ സങ്കടവും പ്രതിഷേധവും പൊതുസമൂഹത്തിനോട് പറയാന്‍ പോലും സാധിക്കാതെ മനോവിഷമത്തില്‍ കഴിയുകയാണ് ഇദ്ദേഹം. 

മരണാസന്നനായി കിടക്കുന്ന അനിയനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം സങ്കടത്തിലായ എല്‍ദോയോട് വീട്ടുകാര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് കൊച്ചി മെട്രോയുടെ സീറ്റില്‍ കിടന്ന് ഉറങ്ങിയത്. എല്‍ദോയുടെ ഭാര്യയ്ക്കും സംസാരശേഷിയില്ല. എല്‍ദോയ്ക്കു വേണ്ടി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ ബേസിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'