Kerala

കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്; മൂന്ന് കോടി കണ്ടെടുത്തു

മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസസ് (എം.ഇ.എസ്) ചീഫ് എന്‍ജിനീയറായ ആര്‍.കെ.ഗര്‍ഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കണക്കില്‍ പെടാതെ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നാവികസേന ഉദ്യോഗസ്ഥന്റെ വീട്ടിലും ഓഫീസിലും സി.ബി.ഐ നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ കണ്ടെടുത്തു. മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസസ് (എം.ഇ.എസ്) ചീഫ് എന്‍ജിനീയറായ ആര്‍.കെ.ഗര്‍ഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കണക്കില്‍ പെടാതെ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെയും ഡല്‍ഹിയിലെയും വസതികളില്‍ പരിശോധന നടത്തിയത്. കൊച്ചിയിലെ നാവികസേന ആസ്ഥാനത്തുള്ള ഇയാളുടെ ഓഫീസിലും പരിശോധന നടന്നിരുന്നു.

സൈന്യത്തിനും നാവികസേനക്കും ഉള്‍പ്പെടെ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതും കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതും മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസസിന് കീഴിലാണ്. എന്നാല്‍ ഗര്‍ഗിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പല നിര്‍മാണ പ്രവര്‍ത്തികളിലും വന്‍ അഴിമതി നടന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചതും പരിശോധന നടത്തുന്നതും. അഴിമതിക്കേസില്‍ ഇയാള്‍ക്കെതിരെ സി.ബി.ഐ കേസ് എടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍'; 14 കിലോ കൂട്ടിയും, പിന്നെ കുറച്ചും ഞെട്ടിച്ച് നിമിഷ

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 ​ഗുണങ്ങൾ

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ ഇൻസ്‌ട്രക്ടർ ഒഴിവുകൾ; ദിവസവേതനം 1,120 രൂപ !

ഉസ്‌ബെക്കിസ്ഥാനുമായി ദീര്‍ഘകാല യുറേനിയം കരാര്‍; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം