Kerala

കൊച്ചിയില്‍ സാമൂഹ്യവ്യാപനമില്ല; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാഹചര്യമില്ലെന്ന് കലക്ടര്‍; രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ്

രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ കോവിഡ് 19 സാമൂഹ്യവ്യാപനമില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ ഇന്നലെ ഉറവിടമറിയാത്ത ആറ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. സ്ഥിതി തുടര്‍ന്നാല്‍  ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ വിജയ് സാഖറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ ഇന്ന് രാവിലെ മുതല്‍ കര്‍ശന പരിശോധന ആരംഭിച്ചു. നഗരത്തില്‍ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ റോഡുകള്‍ അടച്ചു.

അഞ്ച് ഡിവിഷനുകളില്‍ ഒരു എക്‌സിറ്റ്, എന്‍ട്രി പോയിന്റ് മാത്രമേ ഉണ്ടായിരിക്കുകയുള്ളു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായവരില്‍ കൊച്ചിയില്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്ന നാലുപേര്‍ ഉള്‍പ്പെടും. ആലുവയില്‍ കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറാണ് മറ്റൊരാള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT