Kerala

കൊടിക്കുന്നില്‍ നേതൃത്വത്തിലെത്തിയത് സോണിയ ഗാന്ധിയുടെ 'ചെവി കടിച്ചെന്ന്' മുല്ലപ്പള്ളി ; കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര്

കൊടിക്കുന്നിലിന് ലഭിച്ച സ്ഥാനലബ്ധിയില്‍ തനിക്ക് അസൂയ ഇല്ലെന്നും എന്നാല്‍ അതിഷ്ടപ്പെടാത്ത ചില കൊല്ലംകാര്‍ ഉണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞതോടെ കൊടിക്കുന്നില്‍ വിഭാഗം പ്രതിഷേധവുമായി എത്തി.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കോണ്‍ഗ്രസ് നേതൃനിരയിലേക്ക് കൊടിക്കുന്നില്‍ സുരേഷ് എത്തിയത് സോണിയഗാന്ധിയുടെ ചെവി കടിച്ചിട്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊല്ലം ജില്ലയില്‍ ചേര്‍ന്ന നേതൃയോഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ ആക്ഷേപം. കുഴപ്പങ്ങള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കൊടിക്കുന്നില്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

കൊടിക്കുന്നിലിന് ലഭിച്ച സ്ഥാനലബ്ധിയില്‍ തനിക്ക് അസൂയ ഇല്ലെന്നും എന്നാല്‍ അതിഷ്ടപ്പെടാത്ത ചില കൊല്ലംകാര്‍ ഉണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞതോടെ കൊടിക്കുന്നില്‍ വിഭാഗം പ്രതിഷേധവുമായി എത്തി. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും സോണിയ ഗാന്ധിയെ പ്രതിഷേധം അറിയിക്കുമെന്നും കൊടിക്കുന്നില്‍ അനുകൂലികള്‍ വ്യക്തമാക്കി.

ജില്ലയിലെ  കോണ്‍ഗ്രസ് നേതാക്കള്‍ ശൈലി മാറ്റണമെന്നും എടുത്തുചാട്ടം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് മിടുക്കിയാണെങ്കിലും എംഎല്‍എ പോലുമില്ലാത്തതിനാല്‍ തല കുനിച്ചിരിക്കേണ്ട ഗതികേടാണെന്നും മുല്ലപ്പള്ളി ജില്ലാനേതൃയോഗത്തില്‍ വിമര്‍ശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT