Kerala

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ കൊലപാതകം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വിപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുഹൈല്‍, മുഹമ്മദ് അന്‍വര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിലാണ് ഇരുവരും അറസ്റ്റിലായത്.

കഴിഞ്ഞ മാസം 24 നാണ് കൊടിഞ്ഞി വധക്കേസിലെ പ്രതി വിപിന്‍ വെട്ടേറ്റ് മരിച്ചത്. രാവിലെ ബൈക്കില്‍ വരികയായിരുന്ന വിപിനെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2016 നവംബര്‍ 19ന് പുലര്‍ച്ചയാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഫൈസലിനെ വധിച്ചകേസില്‍ ബന്ധുവടക്കം 16 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ