Kerala

കൊട്ടാരക്കര അപകടം:രക്ഷപ്പെട്ട എട്ടുവയസ്സുകാരനും മരിച്ചു; മരണം ആറായി

കൊട്ടാരക്കര ആയൂരില്‍ വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു. എട്ടുവയസ്സുകാരന്‍ അഭിനജാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടാരക്കര ആയൂരില്‍ വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു. എട്ടുവയസ്സുകാരന്‍ അഭിനജാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ മിനി (45), മകള്‍ അഞ്ജന (20), സഹോദര ഭാര്യ സ്മിത (27),  മകള്‍ ഹര്‍ഷ (മൂന്നര), കാര്‍ െ്രെഡവര്‍ ചെങ്ങന്നൂര്‍ ആല കോണത്തേത്ത് വീട്ടില്‍ അരുണ്‍(21) എന്നിവരാണു മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്. ആറു പേരാണു കാറിലുണ്ടായിരുന്നത്. കൊട്ടാരക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എതിര്‍ദിശയിലായിരുന്നു കാര്‍ വന്നിരുന്നത്. ഫയര്‍ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT