Kerala

കൊട്ടിയൂര്‍ ബലാത്സംഗം; മൂന്നുപേര്‍ കൂടി കീഴടങ്ങി

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗ ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ കൂടി കീഴടിങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗ ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ കൂടി കീഴടിങ്ങി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൂന്നാം പ്രതിയായ ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ പീഡിയാട്രീഷ്യനും നാലാം പ്രതിയുമായ ഹൈദരാലി, ആശുപത്രയുടെ അഡ്മിനിസ്‌ട്രേറ്ററും അഞ്ചാം പ്രതിയുമായ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് ഇന്ന് കീഴടങ്ങിയത്. ഇനി കേസിലെ ആറാം പ്രതി സിസ്റ്റര്‍ ലിസ് മരിയയും ഏഴാം പ്രതി അനീറ്റയും കീഴടങ്ങാനുണ്ട്. ഇന്ന കീഴടങ്ങിയവര്‍ക്ക് ഇന്ന് തന്നെ ജാമ്യം ലഭിക്കും. കഴിഞ്ഞ ദിവസം വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകം,സിസ്റ്റര്‍ ഒഫീലിയ,തങ്കമ്മ,സിസ്റ്റര്‍ ബെറ്റി എന്നിവര്‍ കീഴടങ്ങിയിരുന്നു. കുട്ടിയെ പീഢിപ്പിച്ച വൈദികന്‍ ഇപ്പോഴും ഒളിവിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബി അശോക് ഉന്നത വിദ്യാഭ്യാസ പ്രിന്‍. സെക്രട്ടറി; എന്‍ പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി; ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി

മരാരിക്കുളം-ആലപ്പുഴ റെയില്‍പാത ഇരട്ടിപ്പിക്കല്‍; 220 കോടിയുടെ പദ്ധതിക്ക് അംഗീകാരം

സൂര്യനെല്ലി കാട്ടാന ആക്രമണം: മരിച്ച യുവതിയുടെ മക്കള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനം വകുപ്പ്

കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; എട്ടുവര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ താമസം; പ്രതിയെ പിടികൂടി പൊലിസ്

കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഓര്‍ഡിനറിയില്‍ മാത്രം; നാളെ 3 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി; ടെസ്റ്റില്‍ ഇന്ത്യയുടെ വലിയ വിജയം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT