Kerala

കൊറോണ: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാസ്‌കും കയ്യുറകളും നല്‍കും

പത്തനംതിട്ടയില്‍ അഞ്ച് പേരില്‍ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാസ്‌കും കയ്യുറകളും നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ അഞ്ച് പേരില്‍ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാസ്‌കും കയ്യുറകളും നല്‍കും. പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് അവശ്യസാധനങ്ങള്‍ എത്തിക്കാമെന്ന്  ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടാന്‍, പത്തനംതിട്ട ജില്ലയിലെ എല്ലാ ബസ്സ്‌റ്റേഷനുകളിലെ ജീവനക്കാര്‍ക്കും ജില്ല വഴി കടന്നു പോകുന്ന മറ്റു ജില്ലകളിലെ സര്‍വ്വീസുകളിലെ ക്രൂവിനും അതത് ഡിപ്പോയിലെ കണ്ടിജന്‍സി ഫണ്ടില്‍ നിന്നും ഉപയോഗപ്രദമായ രോഗ പ്രതിരോധ അവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിട്ടു.

ഏറ്റവും കൂടുതല്‍ പൊതു ജനങ്ങളുമായി ബന്ധപ്പെടുന്ന വിഭാഗമെന്ന നിലയില്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് മാസ്‌കും കയ്യുറകളും  ഉള്‍പ്പെടെ ഉള്ളവ അടിയന്തരമായി അനുവദിക്കണമെന്ന് കാണിച്ച്‌ സര്‍ക്കാരിനും മാനേജ്‌മെന്റിനും ട്രാന്‍.എംപ്ലോയീസ് യൂണിയന്‍ കത്ത് നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം