Kerala

കൊല നടത്തി രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍പ്പെട്ടു; പ്രതി ഗുരുതരാവസ്ഥയില്‍; കഞ്ചിക്കോട്ടെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലയാളിയെ തിരിച്ചറിഞ്ഞു

കഞ്ചിക്കോട്ടെ വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കഞ്ചിക്കോട്ടെ വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു.. ടാക്‌സി ഡ്രൈവറായ പ്രതി അപകടത്തില്‍പെട്ട് ചികിത്സയിലാണ്. ഒരാഴ്ച മുന്‍പ് അര്‍ധരാത്രിയിലാണ് കോഴിക്കോട് സ്വദേശിയായ ജോണിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നത്.

പ്രതി കൊലനടത്തുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ പാലക്കാട് യാക്കര സ്വദേശിയാണ്. പ്രതി വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലനടത്തി രക്ഷപ്പെടുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പ്രതിയുടെ നില ഗുരുതരമണ്. ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

വ്യാഴാഴ്ച രാത്രി 11.45നായിരുന്നു സംഭവം. ജനലിലൂടെ നിഴല്‍ കണ്ടതായി അന്തേവാസികളായ വനിതകള്‍ അറിയിച്ചപ്പോള്‍ ജോണ്‍പ്രദേശത്ത് തിരഞ്ഞു. ഹോസ്റ്റല്‍വളപ്പില്‍ കടന്നയാളെ പിടിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരുമായി വാക്കുതര്‍ക്കമുണ്ടായി. പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജോണിന്റെ കൈയിലുണ്ടായിരുന്ന ഇരുമ്പുവടി ബലമായി പിടിച്ചുവാങ്ങി അടിച്ചുകൊന്നത്. വിവരം കേട്ട് ഹോസ്റ്റലിലെ ജീവനക്കാര്‍ എത്തിയപ്പോഴെക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു.

വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വാളയാര്‍ പൊലീസ് എത്തി ജോണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

എണ്ണ വില വീണ്ടും 100 ഡോളറിന് മുകളില്‍; അന്താരാഷ്ട്ര ഏജന്‍സിയുടെ 400 ദശലക്ഷം ബാരല്‍ എണ്ണ ഗുണം ചെയ്യുമോ?

ജെൻസി ട്രെൻഡായ ബബിൾ ടീ; ആരോഗ്യത്തിന് ഭീഷണിയോ?

വംശികയുമായി പുതിയ പാര്‍ട്ണര്‍ഷിപ്പിന് കുൽദീപ്, വിവാഹം ഈ മാസം 14ന്

ഉറങ്ങുന്നതിന് മുൻപ് ഈ പഴങ്ങൾ കഴിക്കാറുണ്ടോ? ആരോ​ഗ്യത്തിന് നല്ലതല്ല

SCROLL FOR NEXT