Kerala

കൊലപാതകം നടന്നിട്ട് മൂന്നാം ദിവസം കരിദിനം; ഗുരുനിന്ദ; സിപിഎമ്മിനെതിരെ വെളളാപ്പള്ളി

ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സിപിഎം കരിദിനമാചരിക്കുന്നതിനെതിരെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സിപിഎം കരിദിനമാചരിക്കുന്നതിനെതിരെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനലക്ഷങ്ങള്‍ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കു എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരില്‍ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളില്‍ത്തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതും ഗുരുനിന്ദയാണെന്നും വെള്ളാപ്പള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചതയദിനത്തില്‍ സിപിഎം കരിദിനം ആചരിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനമാചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നു. ജനലക്ഷങ്ങള്‍ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കു. രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരില്‍ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളില്‍ത്തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതും ഗുരുനിന്ദയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT