Kerala

കൊലപാതകത്തില്‍ സിപിഎം ആഹ്ലാദപ്രകടനം നടത്തുന്ന വീഡിയോയുമായി കുമ്മനം ട്വിറ്ററില്‍, പച്ചക്കള്ളമെന്ന് സിപിഎം

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്ന വീഡിയോയുമായി  കുമ്മനം- അവാസത്‌വം പ്രചരിപ്പിക്കുകയാണ് കുമ്മനം ചെയ്യുന്നതെന്ന് എഎന്‍  ഷംസീര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്ന വീഡിയോയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം സാമൂഹ്യമാധ്യമങ്ങളില്‍. പയ്യന്നൂരിലെ കൊലപാതകം സിപിഎം കരുതിക്കൂട്ടി ആസൂത്രണം ചെയ്തതതാണ് കൊലയെന്നും കുമ്മനം പറയുന്നു. 

അതേസമയം പയ്യന്നൂരിലെ കൊലപാതകം സംബന്ധിച്ച് അവാസത്‌വം പ്രചരിപ്പിക്കുകയാണ് കുമ്മനം ചെയ്യുന്നതെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ പറഞ്ഞു. കണ്ണൂരിലെ കൊലപാതകം അത്യന്തം അപലപനീയമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പാര്‍ട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. സിപിഎമ്മിനെ കൊലപാതകികളായി മുദ്രകുത്താനുള്ള തീരുമാനമാണിതിന് പിന്നില്‍. കണ്ണൂരില്‍ എത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാലും എതിരാളികള്‍ ഇത്തരത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്താറില്ലെന്നും മറ്റുചിത്രങ്ങള്‍ പ്രചരിപ്പിച്ച് ദേശീയ തലത്തില്‍ ശ്രദ്ധനേടാനുള്ള ശ്രമമാണ് കുമ്മനത്തിന്റെതെന്നും ഷംസീര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

SCROLL FOR NEXT