Kerala

കൊല്‍ക്കത്തയില്‍ നിന്നും മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമെത്തി ; പിന്നാലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റും

ലോക്ക് ഡൗണിനെത്തുടര്‍ന്ന് പണിയില്ലാതായതോടെ ഭക്ഷ്യക്ഷാമം നേരിട്ട മുര്‍ഷിദാബാദ് സ്വദേശികള്‍ക്കാണ് ഇമെയില്‍ സന്ദേശം തുണയായത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : അതിഥിതൊഴിലാളികളുടെ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കൊല്‍ക്കത്തയില്‍നിന്ന് ഇ-മെയില്‍ സന്ദേശമെത്തി. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം പരിഹാരവുമെത്തി. കൊരട്ടി ചിറങ്ങരയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാണ് മുഖ്യമന്ത്രിയുടെ ജാഗ്രതയും കരുതലും തുണയായത്. 

ലോക്ക് ഡൗണിനെത്തുടര്‍ന്ന് പണിയില്ലാതായതോടെ ഭക്ഷ്യക്ഷാമം നേരിട്ട മുര്‍ഷിദാബാദ് സ്വദേശികള്‍ക്കാണ് ഇമെയില്‍ സന്ദേശം തുണയായത്. ലോക് ഡൗണിന്റെ തുടക്കത്തില്‍ത്തന്നെ പഞ്ചായത്ത് ഇവര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചിരുന്നു. ഇത് തീര്‍ന്നുതുടങ്ങിയ വിവരം നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ ഇവരിലൊരാള്‍ സൂചിപ്പിക്കുകയായിരുന്നു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവരിലൊരാളുടെ ബന്ധു മുഖ്യമന്ത്രിക്ക് കൊല്‍ക്കത്തയില്‍ നിന്ന് ഇ-മെയില്‍ സന്ദേശമയച്ചു. പരാതി കിട്ടിയ മുഖ്യമന്ത്രി ഉടന്‍ തന്നെ നടപടി സ്വീകരിക്കാനായി ഇത് ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി ജില്ലാ പൊലീസ് മേധാവിക്കും അവിടെ നിന്നും കൊരട്ടി പൊലീസിനും സന്ദേശമെത്തി. 

ഉടന്‍തന്നെ സിഐ ബി കെ അരുണിന്റെ നിര്‍ദേശപ്രകാരം എസ് ഐ രാമു ബാലചന്ദ്രബോസിന്റെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളുമായി ചിറങ്ങരയിലുള്ള മുര്‍ഷിദാബാദ് സ്വദേശികള്‍ക്ക് അരികിലെത്തുകയായിരുന്നു. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ പൊലീസ് നടത്തുന്ന ഭക്ഷ്യസുരക്ഷാപദ്ധതിയാണ് ഇവര്‍ക്കായി പ്രയോജനപ്പെടുത്തിയത്. ഇവരുടെ നിലവിലെ സ്ഥിതി പഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT