Kerala

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് സുരേഷ് ഗോപിയും മുരളീധരനും രാജഗോപാലും: ജില്ലയിലെ ഇടത് എംഎല്‍എമാരെ ഒഴിവാക്കി

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് രണ്ട് സ്ഥലം എംഎല്‍എമാരെ ഒഴിവാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് രണ്ട് സ്ഥലം എംഎല്‍എമാരെ ഒഴിവാക്കി. ഇടതുപക്ഷ എംഎല്‍എമാരെയാണ് ഒഴിവാക്കിയത്. ചവറ എംഎല്‍എ ആയ വിജയന്‍പിള്ള, ഇരവിപുരം എംഎല്‍എ എം നൗഷാദ് എന്നിവരെയാണ് ഒഴിവാക്കിയത്. പകരം കൊല്ലം ജില്ലയില്‍ നിന്നുള്ള എംഎല്‍എ അല്ലാത്ത നേമത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാലിനെ ക്ഷണിച്ചിട്ടുണ്ട്. 

കൊല്ലം എംഎല്‍എ മുകേഷിനെയും എന്‍കെ പ്രേമചന്ദ്രന്‍ എംപിയെയും ക്ഷണിച്ചിട്ടുണ്ട്. ബിജെപി എംപിമാരായ സുരേഷ് ഗോപിയും വി മുരളീധരനു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 

ബുധനാഴ്ച വൈകുന്നേരമാണ് പ്രപധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തീയതി തീരുമാനിക്കുന്നതിന് മുന്നേ ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ വിമര്‍ശിച്ച് സിപിഎം രംഗത്ത് വന്നത് വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT