പ്രതീകാത്മക ചിത്രം 
Kerala

കൊല്ലത്ത് അതീവ ജാഗ്രത, കരുനാഗപ്പളളിയില്‍ 11 ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍; മൂന്ന് പഞ്ചായത്തുകളും അടച്ചു

സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൊല്ലം കരുനാഗപ്പളളിയില്‍ കടുത്ത നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൊല്ലം കരുനാഗപ്പളളിയില്‍ കടുത്ത നിയന്ത്രണം. നഗരസഭയിലെ 11 ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. 20 മുതല്‍ 25 വരെയും 1,30,33,34,35 ഡിവിഷനുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

നെടുവത്തൂര്‍, ഇട്ടിവ, കൊറ്റങ്കര പഞ്ചായത്തുകളിലും തീവ്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഈ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

ഇന്നലെ കൊല്ലം ജില്ലയില്‍ 106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 94 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്