പ്രതീകാത്മകചിത്രം 
Kerala

കൊല്ലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

കൊല്ലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചാത്തന്നൂരിൽ ദേശീയ പാതയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. ചാത്തന്നൂർ ഇടനാട് ചരുവിള വീട്ടിൽ ബിജു ഡാനിയേലിന്റെ ഭാര്യ ഷേർളി സാമുവേൽ (37) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12 മണിയോടെ ചാത്തന്നൂർ പെട്രോൾ പമ്പിന് സമീപത്തെ എസ്ബിഐയ്ക്ക് മുന്നിലാണ് അപകടമുണ്ടായത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഭർത്താവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാങ്കിന് മുന്നിൽ നിന്ന് ഇരുവരും സ്‌കൂട്ടറിൽ റോഡ് മുറിച്ച് കടക്കവെ തിരുമുക്ക് ഭാഗത്ത് നിന്ന് ചാത്തന്നൂരിലേക്ക് പോകുകയായിരുന്ന  കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്ന് ഷേർലി ഉയർന്ന് പൊങ്ങി റോഡിലേക്ക് വീണു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഷേർലിയുടെ പരിക്ക് ഗുരുതരമായതിനാൽ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 4.30 ഓടെ മരിച്ചു. മക്കൾ: സിബിൻ, സിബിയത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !