Kerala

കൊല്ലത്ത് പതിനൊന്ന് കാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചു: സഹപാഠികള്‍ നിരീക്ഷണത്തില്‍

മതപഠനസ്ഥാപനത്തില്‍ 253 വിദ്യാര്‍ഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇതില്‍ ചില കുട്ടികള്‍ക്ക് പനിയുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ജില്ലയില്‍ വിദ്യാര്‍ത്ഥിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ 11 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

മതപഠനസ്ഥാപനത്തില്‍ 253 വിദ്യാര്‍ഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇതില്‍ ചില കുട്ടികള്‍ക്ക് പനിയുണ്ട്. അതില്‍ അഞ്ചുപേരുടെ തൊണ്ടയിലെ ശ്രവം സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'