Kerala

കൊല്ലത്ത് ബാറിന് മുന്നിൽ തർക്കം; അടിയേറ്റ് മധ്യവയസ്കൻ തത്ക്ഷണം മരിച്ചു

സ്വകാര്യ ഹോട്ടലിലെ ബാറിനു സമീപം വാക്കു തർക്കത്തിനിടെ യുവാവിന്റെ അടിയേറ്റ് മധ്യവയസ്കൻ തത്ക്ഷണം മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്വകാര്യ ഹോട്ടലിലെ ബാറിനു സമീപം വാക്കു തർക്കത്തിനിടെ യുവാവിന്റെ അടിയേറ്റ് മധ്യവയസ്കൻ തത്ക്ഷണം മരിച്ചു. മുണ്ടയ്ക്കൽ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചതിന് ശേഷം ബാറിന് പുറത്തു വച്ച് വെടിക്കുന്ന് സ്വദേശി ബിപിനും രാജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ബിപിന്‍ രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. 

ബിപിനിന്റെ തൊപ്പി  രാജു  എടുത്തതിനെച്ചൊല്ലിയാണു തർക്കം തുടങ്ങിയത്. ബിപിന്‍ കൈകൊണ്ട് രാജുവിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ രാജു നിലത്തു വീണു തത്ക്ഷണം മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് യുവാക്കള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. രാജുവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍