പ്രതീകാത്മക ചിത്രം 
Kerala

കൊല്ലത്ത് മദ്യാസക്തി ഉണ്ടായിരുന്നയാള്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകളും ബിവറേജസുകളും അടച്ചുപൂട്ടിയതോടെ, മദ്യാസക്തി ഉണ്ടായിരുന്നയാള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകളും ബിവറേജസുകളും അടച്ചുപൂട്ടിയതോടെ, മദ്യാസക്തി ഉണ്ടായിരുന്നയാള്‍ മരിച്ചു. കൊല്ലം മുഖത്തല ചെറിയേലയില്‍ കിളിത്തട്ടില്‍ വീട്ടില്‍ മുരളി ആചാരി (62) ആണ് മരിച്ചത്.

ഇയാള്‍ രണ്ടുദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പൊലീസ് പറയുന്നു.ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന്് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം.

മദ്യം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ മൂലം സംസ്ഥാനത്ത് അഞ്ചുപേരാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ചവറ സ്വദേശി ബിജു വിശ്വനാഥനെ സഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ജില്ലയില്‍ മാത്രം രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം