Kerala

കോടതികള്‍ ഇന്ന് തുറക്കും ; മുറിയില്‍ ജഡ്ജി അടക്കം പത്തുപേര്‍ മാത്രം ; പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ

കോടതി മുറിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ കീഴ്‌ക്കോടതികള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കോടതികളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. 

ജഡ്ജി അടക്കം പത്തു പേര്‍ മാത്രമേ കോടതിമുറിയില്‍ ഉണ്ടാകാവൂ എന്നാണ് മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കോടതി മുറിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതിമുറിയിലേക്ക് പ്രവേശനം അനുവദിക്കുക.

അത്യാവശ്യഘട്ടങ്ങളില്‍ ഒഴികെ വ്യക്തികളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കരുത്. അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് കോടതികള്‍ മുന്‍ഗണന നല്‍കണമെന്നും മാര്‍ഗരേഖയിലുണ്ട്. 

അതേസമയം, റെഡ്‌സോണിലും ഹോട്ട്‌സ്‌പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; 'ആചാരങ്ങള്‍ സംരക്ഷിക്കണം', നിലപാട് സുപ്രീംകോടതിയെ അറിയിക്കും

ഐപിഎൽ തൊട്ടടുത്ത്; ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺ നെറ്റ്‌വർക്ക് ഹൈക്കോടതിയിൽ

'ആ പ്രിവിലേജ് എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ'; 'ലാലേട്ടാ' എന്ന വിളിക്ക് പിന്നിലെ കാരണം പറഞ്ഞ് മോഹൻലാൽ

'സുധാകരേട്ടന്‍ മത്സരിച്ചില്ലെങ്കില്‍ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികള്‍, ഒപ്പം നേതാക്കളും

വേടന്റെ പരിപാടിക്കിടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു, മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

SCROLL FOR NEXT