Kerala

കോടതിയിൽ രേഖകൾ ഹാജരാക്കാൻ 5000 രൂപ കൈക്കൂലി; പാലക്കാട് പൊലീസുകാരൻ പിടിയിൽ

റിമാൻഡ് പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ രേഖകൾ ഹാജരാക്കാൻ ബന്ധുവിൽ നിന്ന് പണം വാങ്ങിയെന്ന് പരാതി ലഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരന്‍ പിടിയിലായി. കോങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ സക്കീർ ഹുസൈനാണ് പിടിയിലായത്. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സക്കീർ ഹുസൈൻ കുടുങ്ങിയത്. 

റിമാൻഡ് പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ രേഖകൾ ഹാജരാക്കാൻ ബന്ധുവിൽ നിന്ന് സക്കീർ ഹുസൈൻ പണം വാങ്ങിയെന്ന് പരാതി ലഭിച്ചിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും