Kerala

കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാലായില്‍; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാലായിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

പാലാ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാലായിലെത്തും. പാലായിലെ ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായാണ് അദ്ദേഹമെത്തുന്നത്. പഞ്ചായത്തുതല അവലോകന യോഗങ്ങള്‍ കോടിയേരിയുടെ അധ്യക്ഷതയില്‍ ചേരും. ബൂത്ത്, സ്‌ക്വാഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

അതിനിടെ യുഡിഎഫ് മധ്യസ്ഥതയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ജോസഫ് വിഭാഗം ഇന്ന് യോഗം ചേരും. വൈകീട്ടാണ് നിയോജക മണ്ഡലം കമ്മിറ്റി യോഗം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെ വാഹന പ്രചാരണത്തിനും ഇന്ന് തുടക്കമാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്