Kerala

കോട്ടക്കല്‍ നഗരസഭാ കൗണ്‍സിലില്‍ സിപിഎം- മുസ്ലീം ലീഗ് അടിപിടി: അഞ്ച് പേര്‍ ആശുപത്രിയില്‍

കോട്ടയ്ക്കല്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോട്ടയ്ക്കല്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി.  അടിപിടിയില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലത്തറയിലെ അങ്കണവാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് സിപിഎം അംഗം കെവി അബ്ദുറഹിമാന്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. 

നാല് സിപിഎം അംഗങ്ങള്‍ക്കും ഒരു ലീഗ് അംഗത്തിനുമാണ് പരുക്കേറ്റത്. അടിപിടിയില്‍ അബ്ദുറഹിമാന് ബോധക്ഷയമുണ്ടായി. അബ്ദുറഹിമാനു പുറമേ പിനന്ദകുമാര്‍, റംല കറുത്തേടത്ത്, കെ ഗിരിജ, ലീഗ് അംഗം പി കോയാപ്പു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT