Kerala

കോട്ടയം മാർക്കറ്റ് നാളെ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

കോട്ടയം മാർക്കറ്റ് നാളെ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിയന്ത്രിത മേഖല ആയതോടെ അടച്ചിട്ട കോട്ടയം മാർക്കറ്റ് നാളെ തുറക്കും. കോട്ടയം മാർക്കറ്റിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ആദ്യ ഘട്ടത്തിൽ മൊത്ത വ്യാപാര സ്ഥാപനങ്ങൾ മാത്രമായിരിക്കും തുറക്കുക. കോട്ടയം തഹസിൽദാർക്കാണ് മേൽനോട്ട ചുമതല.
 
കർശന നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. മാർക്കറ്റിനുള്ളിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കഴിഞ്ഞ 23ന് മാർക്കറ്റ് പൂർണമായും അടച്ചിട്ടത്. ലോക്ക്ഡൗണ്‍ സമയത്തും ഏറ്റവും സജീവമായിരുന്ന വ്യാപര കേന്ദ്രമായിരുന്നു കോട്ടയം നഗരത്തിൽ തന്നെയുള്ള മാർക്കറ്റ്. ചെറുകിട, മൊത്ത വ്യാപാര വിഭാഗങ്ങളിലായി 250 കടകളാണ് കോട്ടയം മാർക്കറ്റിൽ പ്രവർത്തിക്കുന്നത്.

ഇവിടെ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 10 ദിവസം മുൻപാണ് മാർക്കറ്റ് പൂർണമായും അടച്ചത്. പെട്ടെന്ന് മാർക്കറ്റ് അടച്ചു പൂട്ടിയതോടെ ലക്ഷണക്കിന് രൂപയുടെ പഴവും പച്ചക്കറിയുമാണ് നശിച്ചത്. മാർക്കറ്റിനുള്ളിൽ മറ്റാർക്കും കോവിഡ് പിടിപെട്ടിട്ടില്ലെന്ന് പരിശോധനയിൽ ബോധ്യമായതോടെയാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്. കർശന നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് തുറക്കുക. വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും മാസ്ക് നിർബന്ധമാക്കി. മാർക്കറ്റിനുള്ളിൽ ലോഡിറക്കാൻ പുലർച്ചെ നാല് മുതൽ ഒൻപത് വരെ മാത്രമാണ് അനുമതി. 

ലോഡുമായി വരുന്ന ലോറി ജീവനക്കാർക്ക് തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും മാർക്കറ്റിലേക്ക് പ്രവേശനം. ടോക്കൺ സംവിധാനവും ഏർപ്പെടുത്തും. എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ 11 മണി വരെ ശുചീകരണം നടത്തണം.11 മുതൽ അഞ്ച് മണി വരെയാണ് കച്ചവടം നടത്താൻ അനുമതി. സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ മേൽവിലാസവും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ കടയുടമകൾ എഴുതി സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT