Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിങ്ങവനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചിങ്ങവനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഉച്ചയ്ക്ക് ഒരു മണിയോടെ എം സി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തണല്‍മരത്തിന്റെ ശിഖിരമാണ് ഒടിഞ്ഞു വീണത്. അപകടത്തെ തുടര്‍ന്നു എം സി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് സമാന്തരമായ മറ്റൊരു വഴിയിലൂടെ ഗതാഗതം തിരിച്ചുവിടുകയായിരുന്നു. യാത്രക്കാരന് കാര്യമായ പരിക്കുകളുമില്ല. 

കാറിനു മുകളില്‍ മരത്തിന്റെ ശിഖരങ്ങള്‍ മാത്രം വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോട്ടയത്ത് നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥരും ചിങ്ങവനം പോലീസും നാട്ടുകാരും ചേര്‍ന്ന് മരക്കൊമ്പ് മുറച്ചുമാറ്റി. തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു