Kerala

കോട്ടയത്ത് കോവിഡ് ബാധിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ രണ്ട് മക്കള്‍ക്കും കോവിഡ്; കുടംബത്തിലെ ആറുപേര്‍ രോഗബാധിതര്‍

ജില്ലയില്‍ ആറു പേര്‍ ഇന്ന് കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജില്ലയില്‍ ആറു പേര്‍ ഇന്ന് കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി. അതേസമയം, പുതിയതായി  അഞ്ചു  പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി.  ഇതില്‍  നാലുപേര്‍ ജൂണ്‍ 26ന്  രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പള്ളിക്കത്തോട് സ്വദേശിനിയുടെ ബന്ധുക്കളാണ്.  ഇവരുടെ ഭര്‍ത്താവ്(37),  ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍, ഭര്‍തൃമാതാവ്(67) എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി. യുവതിയുടെ ഭര്‍തൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 19ന് മുംബൈയില്‍നിന്നെത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരിക്കാട്ടൂര്‍ സ്വദേശിനി(26)യാണ് ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ അഞ്ചാമത്തെയാള്‍. ഹോം ക്വാറന്റയിനില്‍ കഴിയവേ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം മുംബൈയില്‍നിന്നെത്തിയ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

കോട്ടയം ജില്ലക്കാരായ ആകെ 120 പേരാണ് കോവിഡ് ബാധിതരായി  ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 44 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 35 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും, 36 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജിലും, മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

വയനാട്ടില്‍ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു; സ്ഥിരീകരിച്ചത് പോസ്റ്റ്മോർട്ടത്തിൽ

55 വര്‍ഷത്തെ ഡിഎംകെ ബന്ധം വിട്ടു, ടിവികെയെ പിന്തുണച്ച് കോണ്‍ഗ്രസ്; പുറത്തു നിന്നും പിന്തുണയ്ക്കാന്‍ എഐഎഡിഎംകെയും

ബജാജിന്റെ പുതിയ ബൈക്ക് വരുന്നു, അവഞ്ചര്‍ സ്ട്രീറ്റ് 220; അറിയാം ഫീച്ചറുകള്‍

നീല, പച്ച, മഞ്ഞ, ഓറഞ്ച്..; പാൽ കവറുകളിലെ ഈ നിറങ്ങൾ സൂചിപ്പിക്കുന്നതെന്ത്?

SCROLL FOR NEXT