Kerala

കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും, നേതൃത്വത്തിന്റെ ഭാഗത്തും നിന്നും ഗുരുതര വീഴ്ച; ആഞ്ഞടിച്ച് സുധീരന്‍ 

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന് വിട്ടുനല്‍കാനുളള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിന് വിട്ടുനല്‍കാനുളള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. തികച്ചും ആത്മഹത്യാപരമായ തീരുമാനമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്നതിന് തുല്യം.കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കുമെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

അപ്രതീക്ഷിതമായ തീരുമാനമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. അണികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും മനോവീര്യം കെടുത്തുന്നതുമാണ് തീരുമാനം.നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചു. ഇതില്‍ ഒരു ന്യായീകരണവുമില്ല. കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടിവരുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.

യുഡിഎഫിനെ ശക്തിപ്പെടുത്തണമെന്നതില്‍ ആര്‍ക്കും സംശയമില്ല. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിലും തെറ്റുപറയുന്നില്ല. അതിനായി കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കേണ്ടതുണ്ടോയെന്ന  ചോദ്യമാണ് മുഖ്യമായി ഉയരുന്നതെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

മാസപ്പടിയിൽ 7 എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, ടി കെ ​ഗോവിന്ദൻ ബ്രൂട്ടസെന്ന് രാ​ഗേഷ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു'

രോഹൻ തകർത്തടിച്ചു; കൊച്ചിക്കെതിരെ അനായാസ വിജയം നേടി കാലിക്കറ്റ്

കോട്ടയം റബ്ബർ ബോർഡിൽ ജോലി; ഓഫീസ് ട്രെയിനി തസ്തിക, അഭിമുഖം സെപ്റ്റംബർ 3ന്