Kerala

'കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും എന്ന മട്ടിലാണു ചിലരുടെ അവകാശവാദം' ; അഭിപ്രായ സര്‍വേകളെ പരിഹസിച്ച് തള്ളി മന്ത്രി എംഎം മണി

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നതില്‍ സംശയമില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിന് മുമ്പായി വന്ന സര്‍വേ ഫലങ്ങളിലെ യുഡിഎഫ് മേധാവിത്വം തള്ളിയാണ് മന്ത്രി എംഎം മണി രംഗത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിക്കുമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

ഇന്ത്യയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും എന്ന മട്ടിലാണു ചിലരുടെ അവകാശവാദം. എന്നാല്‍ അത് എവിടെനിന്നു കിട്ടും എന്നൊന്നും കോണ്‍ഗ്രസുകാര്‍ക്ക് പോലും അറിയില്ല. പ്രമുഖ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് മുന്നണി രൂപികരിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും മണി പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നതില്‍ സംശയമില്ല. സര്‍വ്വേക്കാര്‍ എന്ത് പറഞ്ഞാലും കേരളത്തിലെ ജനവിധി 2004 ലേതിനേക്കാള്‍ മെച്ചപ്പെട്ടതാകുമെന്നും മന്ത്രി എഫ്ബി പോസ്റ്റില്‍ കുറിച്ചു. 

നേരത്തെ, കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന പ്രവചനത്തോടെ റിപ്പബ്ലിക് സി വോട്ടര്‍, എബിപി ന്യൂസ് സീവോട്ടര്‍ എന്നീ സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു. എല്‍ഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്ന സംസ്ഥനത്ത് യുഡിഎഫിന് 16 സീറ്റുകളാണ് സര്‍വേ പ്രവചിച്ചത്. എല്‍ഡിഎഫ് നാല് സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും സര്‍വേ പ്രവചിച്ചിരുന്നു.  


ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണരൂപം 

വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ചില സര്‍വ്വേ ഫലങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചു കാണുന്നുണ്ട്. ഈ സര്‍വ്വേ ഫലങ്ങളില്‍ കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈ കിട്ടുമെന്ന് പ്രവചിച്ചിട്ടുള്ളതായും കാണുന്നു. ഈ വാര്‍ത്ത മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും എന്ന മട്ടിലാണു ചിലരുടെ അവകാശവാദം. എന്നാല്‍ അത് എവിടെനിന്നു കിട്ടും എന്നൊന്നും കോണ്‍ഗ്രസ്സുകാര്‍ക്കു പോലും അറിയില്ല. പ്രമുഖ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് മുന്നണി രൂപികരിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഒരു കൂട്ടുകക്ഷി മന്ത്രിസഭയ്‌ക്കേ എന്തെങ്കിലും സാധ്യതയുള്ളൂ. ഏക കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. എങ്കിലും ചിലര്‍ ഇപ്പോഴും ദിവാ സ്വപ്നങ്ങളിലാണ്. അവര്‍ തന്നെയാണ് സര്‍വ്വേയുമായി ഇറങ്ങിയിരിക്കുന്നതും. എന്തായാലും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നതില്‍ സംശയമില്ല.സര്‍വ്വേക്കാര്‍ എന്ത് പറഞ്ഞാലും കേരളത്തിലെ ജനവിധി 2004  ലേതിനേക്കാള്‍ മെച്ചപ്പെട്ടതാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT