Kerala

കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എംഎം മണിക്ക് പരുക്ക്; ചികിത്സ തേടി

കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈദ്യുതി മന്ത്രി എംഎം മണിയുടെ തലയ്ക്ക് പരുക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈദ്യുതി മന്ത്രി എംഎം മണിയുടെ തലയ്ക്ക് പരുക്കേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ യു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെയാണ് മന്ത്രിക്ക് ഗെയ്റ്റില്‍ തലയിടിച്ച് പരുക്കേറ്റത്.

ചിറ്റാറില്‍ വച്ചാണ് ഒരു വീടിന്റെ ഗെയ്റ്റ് തട്ടി മന്ത്രിയുടെ തലയ്ക്ക് പരുക്ക് പറ്റിയത്. ഇതേ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എംഎം മണി ചികിത്സ തേടി. പരുക്ക് നിസാരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം