Kerala

കോന്നിയില്‍ കെയു ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; മണ്ഡലം പിടിക്കാന്‍ പുതുതന്ത്രങ്ങളുമായി സിപിഎം

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന യുവജനകമ്മീഷന്‍ അംഗവുമാണ് കെയു ജനീഷ് കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കെയു ജനീഷ് കുമാര്‍ മത്സരിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന യുവജനകമ്മീഷന്‍ അംഗവുമാണ്. ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ജനീഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കിയത്.

ഇതോടെ മുന്ന് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. വട്ടിയൂര്‍കാവില്‍ വികെ പ്രശാന്തും, മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പുവും മത്സരിക്കും. 

സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാനാണ് സിപിഎം തീരുമാനം. കോന്നിയിലും വട്ടിയൂര്‍ക്കാവിലും യുവാക്കളാണ് പട്ടിയകയില്‍ ഇടംപിടിച്ചത്. മൂന്നിടത്തും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി ജില്ലാ ഘടകം ഏകകണ്ഠമായാണ് തീരുമാനിച്ചത്. 

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  മഞ്ചേശ്വരത്ത് ലീഗ് നേതാവ് കമറുദ്ദീനാണ് സ്ഥാനാര്‍ത്ഥി, വട്ടിയൂര്‍കാവില്‍ പിതാംബരക്കുറുപ്പും, എറണാകുളത്ത് ടിജെ വിനോദും കോന്നിയില്‍ റോബിന്‍ പീറ്ററും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു